Trending

തിരുവമ്പാടി മണ്ഡലം എസ്‌.ടി.യു വർക്കിംഗ് കമ്മിറ്റി യോഗം ചേർന്നു


കോടഞ്ചേരി : തിരുവമ്പാടി മണ്ഡലം എസ്‌.ടി.യു വർക്കിംഗ് കമ്മിറ്റി യോഗം കോടഞ്ചേരിയിൽ വെച്ച്  നടന്നു.

പ്രസിഡന്റ് പി.കെ മജീദ് അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കർ മൗലവി ഉദ്‌ഘാടനം ചെയ്തു.കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ ആയിഷ ചേലപ്പുറത്ത് സംസാരിച്ചു. പഞ്ചായത്ത് കമ്മറ്റി എല്ലാ പഞ്ചായത്തിലും എത്രയും വേഗം രൂപീകരിക്കാൻ തീരുമാനിച്ചു. ചന്ദ്രിക പ്രചാരണം കൂടുതൽ ശക്തമാക്കാൻ  തീരുമാനിച്ചു.

ജനറൽ സെക്രട്ടറി അമ്പലക്കണ്ടി മുഹമ്മദ് ശരീഫ് സ്വാഗതവും സെക്രട്ടറി അബു നന്ദിയും പറഞ്ഞു.

Previous Post Next Post
Italian Trulli
Italian Trulli