Trending

കഴുത്തൂട്ടി പുറായ ഗവ: എൽ.പി സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം തുടക്കമായ്.


വെസ്റ്റ്‌ കൊടിയത്തൂർ : കഴുത്തൂട്ടിപ്പുറായ എൽ.പി സ്കൂളിൽ അറിവിൻ തിളക്കം ചന്ദ്രിക കോപ്പി കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിയും ശിഹാബ് തങ്ങൾ കൾച്ചറൽ സെൻ്റർ പ്രസിഡൻ്റുമായ മൂലത്ത് അബ്ദുൽ മജീദ് സ്കൂൾ ലീഡർക്ക് കോപ്പി കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ്, പി.ടി.എ പ്രസിഡൻ്റ് എ.കെ റാഫി, ടൗൺ യൂത്ത് ലീഗ് പ്രസിഡൻ്റ് ഷമീർ ചാലക്കൽ, ഹെഡ്മാസ്റ്റർ അബ്ദുൽ കലാം ആസാദ് മാസ്റ്റർ, ചന്ദ്രിക കോർഡിനേറ്റർ യൂസുഫ് ഫൈസി, അബ്ദുൽ കരീം മാസ്റ്റർ, ഷൈജൽ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli