Trending

ചെറുവാടി സ്കൂള്‍ ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്ന് എസ് വെെ എസ്


ചെറുവാടി :നൂറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള ചെറുവാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്ന് എസ് വെെ എസ് മുക്കം സോണ്‍ സൃമൃതി സംഗമം ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് ചെറുവാടിയില്‍ നടന്ന സൃമൃതി സംഗമത്തില്‍  സംസ്ഥാന പുരാവസ്തു - പുരാരേഖ തുറമുഖ  വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് എസ് വെെ എസ്  ചെറുവാടി സര്‍ക്കിള്‍ പ്രസിഡന്‍റ്  ടി പി മുഹമ്മദലി മുസ്ലിയാര്‍ നിവേദനം നല്‍കി._

_1921 ലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലൂടെ അറുപതിൽ പരം ആളുകൾ  ധീര രക്തസാക്ഷ്യം വഹിച്ച ചെറുവാടിയിലെ  ജുമുഅ മസ്ജിദിനും ഗവ. സ്കൂളിനും ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ളതായും ചെറുവാടിയുടെ പെെതൃകത്തിന് അനുസൃതമായ സ്മാരകമായി സ്കൂളിനെ മാറ്റണമെന്നും  നിവേദനത്തില്‍ ആവശ്യപ്പെട്ടു_

Previous Post Next Post
Italian Trulli
Italian Trulli