Trending

തെരുവു വിളക്കുകള്‍ നശിപ്പിക്കുന്ന സാമൂഹ്യവിരുദ്ധര്‍ക്കെതിരെ നടപടി സ്വീകരിക്കണം- വെല്‍ഫെയര്‍ പാര്‍ട്ടി.


കൊടിയത്തൂര്‍ : ഗ്രാമ പഞ്ചായത്തിലെ മാട്ടുമുറി പ്രദേശത്തെ തെരുവുവിളക്കുകള്‍ ഇരുട്ടിന്റെ മറവില്‍ നശിപ്പിക്കുന്ന സാമൂഹികവിരുദ്ധര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മാട്ടുമുറി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

തെരുവ് വിളക്കുകള്‍ കത്താതെ വഴിയോരം ഇരുട്ടിലായിട്ട് മാസങ്ങളായി. തെരുവു വിളക്കുകള്‍ പ്രകാശിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വഴിവെളിച്ചമില്ലാതെ കോളനിയിലേയും പരിസരപ്രദേശങ്ങളിലേയും ജനം ദുരിതത്തിലാണ്.

ഇരുട്ടിന്റെ മറവില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം നടക്കുന്നതായും പരാതിയുണ്ട്. വേപ്പിലാങ്ങല്‍, മാട്ടുമുറികോളനി, മേലേമാട്ടുമുറി, കയ്യൂണ, കട്ടിരിച്ചാല്‍ എന്നിവിടങ്ങളില്‍ തെരുവു വിളക്കുകള്‍ കത്താതെ വഴിയോരം ഇരുട്ടിലായതിനാല്‍ രാത്രി സമയങ്ങളിലെ യാത്ര ദുഷ്‌കരമായിരിക്കുകയാണ്.

പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ വകയിരുത്തിയ ഫണ്ട് ഉപയോഗിച്ച്  മാട്ടുമുറിയില്‍ കിണര്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.ടി ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശ്രീജ മാട്ടുമുറി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആയിഷ, ശ്രീജില, ബാലന്‍, സ്വപ്ന മാട്ടുമുറി, സൈഫുന്നീസ, കല്യാണി തുടങ്ങിയവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സുമന്‍ലാല്‍ സ്വാഗതവും ജോ. സെക്രട്ടറി തങ്കമണി നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli