Trending

ലൈഫ് പദ്ധതി അട്ടിമറിക്കുന്ന സർക്കാർ നിലപാടിനെതിരെ ചാത്തമംഗലം പഞ്ചായത്തിൽ യു.ഡി.എഫ് മെമ്പർമാർ സമരം നടത്തി.


കെട്ടാങ്ങൽ : ലൈഫ് ഭവനപദ്ധതിയുടെ അപേക്ഷകരുടെ ലിസ്റ്റ് പരിശോധിച്ച് നവംബർ 30 നകം ഗുണഭോക്താക്കളെ കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് നിലവിലുണ്ടായിട്ടും ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ 1,3, 6, 7, 11, 13, 14, 16, 17, 18, 19, 22,  വാർഡുകളിൽ ഉദ്യോഗസ്ഥരില്ലാത്തതിൽ പ്രതിഷേധിച്ചും മറ്റ് വാർഡുകളിൽ പൂർണതയിൽ എത്തിക്കാത്തതിലും പ്രതിഷേധിച്ച് യു.ഡി.എഫ് മെമ്പർമാർ കെട്ടാങ്ങൽ അങ്ങാടിയിൽ പ്രകടനവും പഞ്ചായത്ത് ഓഫീസിന് മുമ്പിൽ  സമരവും നടത്തി.

ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം കൃഷി അസിസ്റ്റന്റാണ് ഈ വാർഡുകളിൽ പരിശോധന നടത്തേണ്ടത്. എന്നാൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെയും കാർഷികോൽപാദന കമ്മീഷണറുടെയും ഉത്തരവ് പ്രകാരം കൃഷി വകുപ്പ് ജീവനക്കാർ കാർഷികേതര ജോലികൾ ചെയ്യേണ്ടതില്ലെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെയും കൃഷി വകുപ്പിൻ്റെയും പരസ്പര വിരുദ്ധമായ ഉത്തരവുകൾ കാരണം അർഹരായ നിരവധി ആളുകൾക്കാണ് ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ പോകുന്നത്. ഇതിനെ തിരെയാണ് യു.ഡി.എഫ് മെമ്പർമാർ പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധത്തിന് ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.ടി.എ റഹ്മാൻ, എം.കെ അജീഷ്, പി.കെ ഹഖീം മാസ്റ്റർ കള്ളൻ തോട്, മൊയ്തു പീടികക്കണ്ടി, ഇ.പി വൽസല, റഫീക്ക് കൂളിമാട്, റഫീഖ് കൂളിമാട്, വിശ്വൻ വെള്ള ലശ്ശേരി, ഫസീല സലീം എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli