Trending

കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് അറുതിയാവുന്നു. പന്നിക്കോട് - താന്നിക്കത്തൊടി കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു. നാളെ(ഞായര്‍) പ്രവൃത്തി ഉദ്ഘാടനം


പന്നിക്കോട് : കുവപ്പാറ - താന്നിക്കത്തൊടി - ഉച്ചക്കാവ് - ആനപ്പാറ നിവാസികളുടെ ചിരകാല സ്വപ്‌നമായ കുടിവെള്ള പദ്ധതി ഗ്രാമ പഞ്ചായത്ത് അംഗം ശിഹാബ് മാട്ടുമുറിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ യാഥാര്‍ത്ഥ്യമാവുകയാണ്.

23 വര്‍ഷം മുമ്പ് കുവപ്പാറയില്‍ സ്ഥാപിച്ച ടാങ്കും, പെരുമാണ്ടിയില്‍ നിര്‍മ്മിച്ച ശുദ്ധജല കുളവും ഉപയോഗപ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. മോട്ടോര്‍ സ്ഥാപിക്കല്‍, 800 മീറ്റര്‍ മെയിന്‍ പൈപ്പിടല്‍, കുളത്തിന് സുരക്ഷാ കവചമൊരുക്കല്‍, ടാങ്ക് വാട്ടര്‍ പ്രൂഫിംഗ്, വീടുകളിലേക്കുള്ള കണക്ഷന്‍ തുടങ്ങിയ വര്‍കുകളാണ് ആരംഭിക്കുന്നത്. പണി പൂര്‍ത്തീകരിച്ച് പ്രദേശത്തുകാരുടെ കുടിവെള്ള പ്രശ്‌നത്തിന് ഉടന്‍ ശാശ്വത പരിഹാരമാവുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്.

കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം 2021 നവംബര്‍ 14 ഞായര്‍ വൈകു. 3.30ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ നദീറ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശംലൂലത്ത് മുഖ്യാതിഥിയാവും. ബ്ലോക്ക് മെമ്പര്‍ സുഫിയാന്‍ ചെറുവാടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശിഹാബ് മാട്ടുമുറി, ബാബു പൊലുകുന്നത്ത്, ഫാത്തിമ നാസര്‍, സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
Previous Post Next Post
Italian Trulli
Italian Trulli