Trending

'എം.എ മുഹമ്മദ് സാഹിബ്' ഓർമകളും അനുഭവങ്ങളും ഞായറാഴ്ച്ച മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രകാശനം ചെയ്യും.


കൊടിയത്തൂർ : പ്രമുഖ വ്യവസായിയും മനുഷ്യസ്നേഹിയും ആയിരുന്ന കൊടിയത്തൂർ മുസ്ലിയാരകത്ത് മുഹമ്മദ് സാഹിബിനെ കുറിച്ച് ഓർമക്കുറിപ്പുകളുടെ സമാഹാരം, ഡോ. അജ്‌മൽ മുഈൻ എഡിറ്റ് ചെയ്ത 'എം.എ മുഹമ്മദ് സാഹിബ് - ഓർമകളും അനുഭവങ്ങളും'  05.12.2021 ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് കൊടിയത്തൂർ വാദിറഹ്‌മ ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് പ്രമുഖരുടെ സാനിധ്യത്തിൽ പ്രകാശിതമാവുന്നു.


തുറമുഖ വകുപ്പ് മന്ത്രി ശ്രീ. അഹമ്മദ് ദേവർകോവിൽ പ്രകാശനം ചെയ്യുന്ന പുസ്തകം 'എം.എ കാരന്റെ' സന്തത സഹചാരിയും ഡ്രൈവറുമായിരുന്ന ശ്രീ. ചന്ദ്രൻ ആണ് ഏറ്റുവാങ്ങുക. ശ്രീ. പി വി അബ്ദുൽ വഹാബ് അനുസ്മരണ പ്രഭാഷണം നിർവഹിക്കുന്ന ചടങ്ങിൽ മുൻ എം.എൽ.എ മാരായ ശ്രീ. വി.കെ.സി മമ്മദ് കോയ , ശ്രീ. കെ.എം ഷാജി തുടങ്ങിയ നിരവധി രാഷ്ട്രീയ വ്യാവസായിക സാമൂഹിക നേതാക്കൾ പങ്കെടുക്കുന്നതാണ്.

താൻ കടന്നു പോയ വഴികളിലെല്ലാം വെളികച്ചം വിതറിയ, തനിക്കു ചുറ്റുമുള്ളവർക്കെല്ലാം തണലായി മാറിയ ആ വലിയ മനുഷ്യനെ കുറിച്ച ഓർക്കാൻ, പുസ്തക പ്രകാശന ചടങ്ങിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
Previous Post Next Post
Italian Trulli
Italian Trulli