Trending

കുടുബരോഗ്യ കോന്ദ്രത്തിലെ വിഷൻ സെന്ററിന് കൊടിയത്തൂർ ഏരിയ സർവിസ് ഫോറം ഖത്തറിന്റെ സഹായം.


കൊടിയത്തൂർ : ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി തീരുമാന പ്രകാരം കൊടിയത്തൂർ കുടുബരോഗ്യ കോന്ദ്രത്തിലെ വിഷൻ സെന്റർ  ആഴ്ചയിൽ 2 ദിവസം (ബുധൻ, വ്യാഴം) നടത്തുന്നതിനായി optometristന്റെ വേതനം സംഭാവനയായി കൊടിയത്തൂർ ഏരിയ സർവിസ് ഫോറം ഖത്തർ സ്പോൺസർ ചെയ്തു.

ആദ്യ ഗഡു സംഘടനയുടെ നാട്ടിലെ പ്രതിനിധി  എം.എ അബ്ദുസ്സലാം മാസ്റ്റർ മെഡിക്കൽ ഓഫീസർ ഡോ ബിന്ദുവിനു കൈമാറി കൊണ്ട് ഉദ്ഘടനം ചെയ്തു.

ചടങ്ങിൽ ഗ്രാമപഞ്ചായത് പ്രസിഡന്റ് ഷംലൂലത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ടി റിയാസ്. മെമ്പർമാരായ ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ, ഫോറം പ്രതിനിധി ഇ കുഞ്ഞിമാഹിൻ എന്നിവർ സന്നിഹിതരായി.
Previous Post Next Post
Italian Trulli
Italian Trulli