Trending

എണ്ണമറ്റ ഗുണങ്ങളാൽ നിറഞ്ഞതാണ് മത്തി അഥവാ ചാള


ഈ ചെറിയ മീനിൽ ആരോഗ്യത്തിന് വേണ്ട ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.

മത്തി കഴിച്ചാൽ ആരോഗ്യത്തിന് ഈ ഗുണങ്ങൾ ഉറപ്പ്.

അറിയാം മത്തിയുടെ ആരോഗ്യഗുണങ്ങൾ:-

 ഒമേഗ-3 ഫാറ്റി ആസിഡുകളാൽ നിറഞ്ഞ എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു മത്സ്യമാണ് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന മത്തി. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് അവയെന്ന് പറയാം. വലുപ്പത്തിൽ ചെറുതും കട്ടികുറഞ്ഞ മുള്ളുകൾ ഉള്ളതുമായ ഒരു മത്സ്യമായ ഇത് പുറംനാടുകളിൽ സാർഡിൻ എന്ന പേരിൽ അറിയപ്പെടുന്നു.

മത്തി നമ്മുടെ നാട്ടിൻപുറങ്ങളിൽ വ്യത്യസ്തമായ പല രീതിയിലും രുചിയോടെ പാകം ചെയ്തും കഴിക്കാറുണ്ട്. അച്ചാറുകളുടെ രൂപത്തിലും ഇലയിൽ പൊള്ളിച്ചും ഒക്കെ ഇത് ഭക്ഷണമേശയിലേക്ക് എത്തുന്നു. ചെറിയ മീൻ ആയതുകൊണ്ട് ഗുണങ്ങൾ കുറവാണ് എന്ന് കരുതരുത്. നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഭക്ഷണ ശീലിത്തിൽ മത്തി എങ്ങനെ ഉൾപ്പെടുത്തണമെന്നും അത് ശരീരത്തിന് നൽകുന്ന സാധ്യമായ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും ഇന്ന് തിരിച്ചറിയാം. ഓരോതവണയും വീട്ടിൽ കറിക്കായി മത്തി വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് പരിഗണിക്കേണ്ടതെന്നും ഒരു സാധാരണ വ്യക്തി ഇത് എത്രത്തോളം കഴിക്കണമെന്നും ഇന്ന് കണ്ടെത്താം.
മത്തിയുടെ ആരോഗ്യഗുണങ്ങൾ
ചുരുക്കം ചില സസ്യങ്ങളിലും സമുദ്ര ജീവികളിലും മാത്രം കാണപ്പെടുന്ന എണ്ണമറ്റ ആരോഗ്യഗുണങ്ങൾ നൽകുന്ന ഒരു ഭക്ഷ്യ പോഷക സ്രോതസാണ് ഒമേഗ-3 ഫാറ്റി ആസിഡുകൾ. ഇവ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള മത്സ്യങ്ങളിൽ ഒന്നായി മത്തി കണക്കാക്കപ്പെടുന്നു.

 ഒമേഗ കൂടാതെ പ്രോട്ടീൻ, വിറ്റാമിനുകൾ, സെലിനിയം, കാൽസ്യം എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് ഈ മത്സ്യം. ഒമേഗ -3 ഫാറ്റി ആസിഡുകൾ ശാരീരിക കോശ സ്തരങ്ങളുടെ നിർമ്മാണത്തിന് അവശ്യ ഘടകങ്ങളാണ്. ഒരു വ്യക്തിക്ക് ഈ ഫാറ്റി ആസിഡുകൾ ഭക്ഷണത്തിൽ നിന്ന് കൃത്യമായ അളവിൽ ലഭിക്കേണ്ടതുണ്ട്. കാരണം മനുഷ്യ ശരീരത്തിന് അവ സ്വയം നിർമ്മിക്കാൻ കഴിയുന്നതല്ല. പ്രധാനമായും മൂന്ന് തരം ഒമേഗ -3 ഫാറ്റി ആസിഡുകൾ ഉണ്ട്. അവയിൽ രണ്ടെണ്ണം മത്തി ഉൾപ്പെടെയുള്ള മത്സ്യത്തിൽ കാണപ്പെടുന്നവയാണ്. ഇത് ശരീരത്തിന് നൽകുന്ന ഐക്കോസപെന്റേനോയിക് ആസിഡ് എന്നറിയപ്പെടുന്ന EPI കണ്ണുകൾ, തലച്ചോറ്, ഹൃദയം എന്നിവയുൾപ്പെടെ മനുഷ്യ ശരീരത്തിന്റെ പല ശരീരഭാഗങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായതാണ്.
2015–2020 അമേരിക്കൻ ഡയറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഒരു വ്യക്ത ക്ക് ഒരു ആഴ്ചയിൽ ഒമേഗ 3 ലഭിക്കുന്നതിനായി 8 ഔൺസ് സമുദ്രവിഭവങ്ങൾ കഴിക്കേണ്ട ആവശ്യമുണ്ട് എന്ന് കണക്കാക്കപ്പെടുന്നു. അതായക്ക് പ്രതിദിനം ശരാശരി 250 മില്ലിഗ്രാം കഴിക്കണം.

ഗർഭാവസ്ഥയിലും മുലയൂട്ടുന്ന കാലഘട്ടത്തിലുമെല്ലാം ഈ പോഷകങ്ങൾ മെച്ചപ്പെട്ട ശിശു ആരോഗ്യ ഫലങ്ങൾ നിലനിർത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഹൃദ്രോഗം ഉള്ളവരും ഇല്ലാത്തവരുമായ ആളുകളിൽ ഈയൊരു വിഭവം കഴിക്കുന്നത് ഹൃദയാഘാതം അടക്കമുള്ള ലക്ഷണങ്ങൾ കുറയ്‌ക്കുന്നതിന് ഫലം ചെയ്യും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) പറയുന്നത് അനുസരിച്ച് ഒമേഗ-3 ഫാറ്റി ആസിഡുകൾ ശരീരത്തിന് കൃത്യമായി ലഭിക്കുന്നത് വഴി ക്യാൻസർ അടക്കമുള്ള രോഗങ്ങളുടെ സാധ്യതകൾ ഒരു പരിധിവരെ ലഘൂകരിക്കുന്നതിന് ഗുണം ചെയ്യുമെന്നാണ്. അൽഷിമേഴ്‌സ് രോഗം, ഡിമെൻഷ്യ, പ്രായാധിക്യവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ എല്ലാം തടയുന്നതിന് ഇത് വഴിയൊരുക്കി കൊടുക്കുന്നു.
Previous Post Next Post
Italian Trulli
Italian Trulli