Trending

വീര പുത്രൻ : മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മരണമടഞ്ഞിട്ട് ഇന്നത്തേക്ക് 76 വർഷം



✍️ഫൈസൽ പുതുക്കുടി


കൊടിയത്തൂർ :  ധീര  നിലപാടുകളുടെ കൂട്ടുക്കാരനും ,സ്വാതന്ത്ര്യ സമര പോരാളിയുമായ  മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മരണമടഞ്ഞിട്ട് ഇന്നത്തേക്ക് 76 വർഷം പിന്നിടുന്നു.1945 നവംബര്‍ 23ന് കൊടിയത്തൂരിൽ   രണ്ടര  മണിക്കൂര്‍ നീണ്ടുനിന്ന  അവസാന പ്രസംഗത്തിൽ മുസ്ലിം മതവിശ്വാസികള്‍  ഹിന്ദു  സഹോദരന്മാരുമായി തോളോട് തോള്‍ ചേര്‍ന്ന് ബ്രിട്ടീഷ് കോളനി ശക്തിക്കെതിരെ പോരാടണമെന്ന് ആഹ്വാനം ചെയ്തു .പ്രസംഗം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഹൃദയാഘാദത്തെ തുടർന്ന് പൊറ്റശ്ശേരിയിൽ വെച്ച്   മരണപ്പെടുന്നത്  സാമുദായിക മൈത്രി, മതനിരപേക്ഷത എന്നിവ തന്നെയായിരുന്നു സാഹിബിന്റെ ജീവിത പ്രവർത്തനങ്ങൾ . 47 വർഷത്തെ  ജീവിതത്തിൽ ഒമ്പത് വർഷത്തിലധികം ജയില വാസവും മർദ്ദനങ്ങളും,സാമുദായിക  എതിർപ്പുകളും  അദ്ദഹത്തെ വരവേറ്റിട്ടുണ്ട്.കൊടിയത്തൂരിലെ അദ്ദേഹത്തിന്റെ അവസാന പ്രസംഗത്തിൽ ആറായിരത്തിലധികം പേർ പങ്കെടുത്തിരുന്നു.കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രം അദ്ദേഹത്തിന്റെ നാമധേയത്തിൽ  ഇപ്പോഴും നിലകൊള്ളുന്നുണ്ട്. മുക്കം അനാഥശാലയുടെ കീഴിൽ മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ഓർഫനേജ് കോളേജുമുണ്ട് .മരണമടഞ്ഞ പൊറ്റശ്ശേരിയിൽ   അദ്ദഹത്തിന്റെ സ്‌മൃതി മണ്ഡപവും നിലനിൽക്കുണ്ട്.ആഴ്ച്ചകൾക്ക്  മുമ്പ്  രാഹുൽ ഗാന്ധി  എം.പി. ഇവിടെ പുഷ്പാർച്ചന നടത്തിയിരുന്നു. 

Previous Post Next Post
Italian Trulli
Italian Trulli