Trending

മലബാര്‍ സമരം ;എസ് വൈ എസ് സ്മൃതി സംഗമം 21 ന് ചെറുവാടിയില്‍

മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും


മുക്കം :1921 ലെ മലബാര്‍ സമരത്തിന്‍റെ നൂറാം വാര്‍ഷികത്തിന്‍റെ ഭാഗമായി എസ് വെെ എസ് മുക്കം സോണ്‍ കമ്മറ്റി സംഘടിപ്പിക്കുന്ന സൃമൃതി സംഗമം 21 ന്  ചെറുവാടിയില്‍ നടക്കും.സ്വാതന്ത്ര സമരത്തിന്‍റെ സൃമൃതി കാലങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ സുന്നി യുവജന സംഘത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ മൂന്നിടങ്ങളിലായാണ്  സ്മൃതി സംഗമങ്ങൾ നടക്കുന്നത്.

_രാജ്യത്തിന്റെ കൃത്യമായ ചരിത്രങ്ങൾ വളച്ചൊടിക്കുകയും രേഖകളിൽ നിന്ന് മായ്ക്കപ്പെടുകയും ചെയ്യുമ്പോൾ സ്മൃതികളിലൂടെ അതിനെ ഓർത്തെടുത്ത്   പ്രതിരോധം തീര്‍ക്കുകയാണ് സൃമൃതി സംഗമങ്ങള്‍ .21 ന് ഞായറാഴ്ച്ച വെെകീട്ട് 6 മണിക്ക് നടക്കുന്ന സൃമൃതി സംഗമം കേരള തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും._

_എസ് വൈ എസ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ.അബ്ദുൽ കലാം മാവൂര്‍ വിഷയാവതരണം നടത്തും.ചെറുവാടി മഹല്ല് ഖാസി ഡോ. എം അബ്ദുൽ അസീസ് ഫൈസി ചെറുവാടി,മാധ്യമപ്രവര്‍ത്തകന്‍ എ.പി മുരളീധരൻ മാസ്റ്റർ,ഡി വെെ എഫ് ഐ സംസ്ഥാന ജോ.സെക്രട്ടറി വി വസീഫ് ,യൂത്ത് ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി പി ജി മുഹമ്മദ്,യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ പി സുഫിയാന്‍, എന്‍ അലി അബ്ദുല്ല,മജീദ് കക്കാട്,ഇ യഅ്ഖൂബ് ഫെെസി,ജി അബൂബക്കര്‍ ,കെ എ നാസര്‍ ചെറുവാടി , അബ്ദുല്ല സഅദി ചെറുവാടി,യു പി ഹമീദ് മാസ്റ്റര്‍ ,സലാം മുസ്ലിയാർ പുന്നക്കൽ, കെ.പി അബ്ദുറഹിമാൻ, നിഷാദ് കാരമൂല, കഴായിക്കൽ അബ്ദുൽ ഹമീദ്, കാസിം ചെറുവാടി തുടങ്ങിയവര്‍ സംബന്ധിക്കും._

Previous Post Next Post
Italian Trulli
Italian Trulli