Trending

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 2 കാരകുറ്റിയിൽ നടന്ന അയൽസഭകൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി


കൊടിയത്തൂർ : കാരക്കുറ്റി, ചാത്തപറമ്പ്,കോട്ടമ്മൽ എന്നീ സ്ഥലങ്ങളിലായി 24,25 തിയ്യതികളിലായി  നടന്ന അയൽസഭകളിൽ വാർഡിലെ നിരവധി പേർ പങ്കെടുത്തു. 2022- 23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി തൊഴിലുറപ്പ് പദ്ധതി പ്രകാരം  വാർഡിൽ ചെയ്യേണ്ട പൊതു ആസ്തി പ്രവൃത്തികളെ കുറിച്ചും വ്യക്തിഗത ആസ്തി പ്രവൃത്തികളെക്കുറിച്ചും വിശദീകരിച്ചു.

വാർഡിൽ ഈ വർഷം ചെയ്യുന്ന പദ്ധതികളെക്കുറിച്ചും ഇത് വരെ നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചും ചർച്ച ചെയ്തു. തൊഴിലുറപ്പ് പദ്ധതി വിശദീകരണത്തിനായി തൊഴിലുറപ്പ് അസിസ്റ്റന്റ് എൻജിനീയർ റാസിഖ്  പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി അംഗങ്ങളായ അഹമ്മദ് കുട്ടി പൂളക്കതൊടി, മുഹമ്മദ് ചാത്തപറമ്പ്, സൽമാബി കോട്ടമ്മൽ, സലാം മാഷ് ഒ.പി, കെ.പി അഷ്റഫ് എന്നിവർ അയൽ സഭകൾക്ക് നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli