Trending

+1 ന് അധിക ബാച്ചുകളില്ല എം.എസ്.എഫ് തെരുവ് വിദ്യാലയം സംഘടിപ്പിച്ചു


കൊടിയത്തൂർ : പഠിച്ചു ജയിച്ചു  സീറ്റുകളില്ലാതെ തുടർ പഠനത്തിന് വഴിമുട്ടിയ വിദ്യാർത്ഥികൾക്ക് പഠിക്കാൻ പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം.എസ്.എഫ് കൊടിയത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി പി.ടി എം ഹയർ സെക്കന്ററി സ്കൂളിന് മുൻപിൽ "തെരുവ് വിദ്യാലയം" പ്രധിഷേധ സംഗമം നടത്തി._



_ചടങ്ങ് പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ് കെപി അബ്ദുറഹിമാൻ സാഹിബ്‌ ഉദ്ഘാടനം ചെയ്തു.എം എസ് എഫ് പഞ്ചായത്ത്‌ പ്രസിഡന്റ് നിയാസ് പന്നിക്കോട് അധ്യക്ഷത വഹിച്ചു._

_കോവിഡ് കാലത്ത് വളരെ പ്രായസപ്പെട്ടു രാവന്തിയോളം ഇരുന്ന് പഠിച്ചു ജയിച്ചിട്ടും പഠിക്കു പുറത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അധിക സീറ്റുകൾക്ക് പകരം പുതിയ ബാച്ചുകൾ അനുവദിക്കുന്നത് വരെ എം എസ് എഫ് പ്രധിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ എം എസ് എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഷമീർ പാഴുർ  പറഞ്ഞു.  എം എസ് എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഷാജുറഹ്മാൻ, തിരുവമ്പാടി മണ്ഡലം ട്രഷറർ ഫിറോസ് ചെറുവാടി തുടങ്ങിയവർ ആശംസകൾ അറിയിച്ചു._

_എം എസ് എഫ്  പഞ്ചായത്ത്‌ സെക്രട്ടറി റമീസ് സൗത്ത് കൊടിയത്തൂർ സ്വാഗതവും ട്രഷറർ ഇക്മാൽ പഴംപറമ്പ് നന്ദിയും പറഞ്ഞ പരിപാടിയിൽ പഞ്ചായത്ത്‌   ഭാരവാഹികളായ റിസാൽ ചെറുവാടി  ,അമീൻ ബാസിൽ കാരക്കുറ്റി , മുത്തലക് വെസ്റ്റ് കൊടിയത്തൂർ ,മുബഷിർ പഴംപറമ്പ് ,അമൻ അഷ്‌കർ പൊറ്റമ്മൽ ,ഷാനിൽ മുത്തോട്  ,പി ലാസിം ,എൻ ഫർഹാൻ ,പി നിയാസ് , എ കെ മുഹമ്മദ് ജംഷീർ തുടങ്ങിയവർ സംബന്ധിച്ചു._

Previous Post Next Post
Italian Trulli
Italian Trulli