Trending

ഫുനൂനെ തൽവാഹ്: മീലാദ് ഫെസ്റ്റ് സമാപിച്ചു.



കൊടിയത്തൂർ: പ്രവാചകർ (സ്വ) പ്രകൃതവും പ്രഭാവവും എന്ന തലകെട്ടിൽ കൊടിയത്തൂർ നൂറുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസ കമ്മിറ്റി സംഘടിപ്പിച്ച ഫുനൂനെ തൽവാഹ് മീലാദ് ഫെസ്റ്റ് സമാപിച്ചു. മദ്റസ പ്രസിഡന്റ് അബ്ദുൽ കരീം കോട്ടമ്മൽ പതാക ഉയർത്തി. സ്വദർ മുഅല്ലിം അനീസ് ഫൈസി കിഴിശേരി പ്രാർത്ഥന നിർവഹിച്ചു.


തുടർന്നു നടന്ന നബിദിന സന്ദേശ റാലിയിൽ ഉസ്താദുമാരായ സഫ്‌വാൻ ഫൈസി പേരാമ്പ്ര, അഫ്നാൻ യമാനി ചൂലൂർ, ഹംദാൻ മുസ്‌ലിയാർ, ഇബ്രാഹീം അസ്‌ലമി, മദ്റസ ഭാരവാഹികളായ അബ്ദു സലാം ഇ, എം.എം ആബിദ്, നൂർ മുഹമ്മദ്‌ അൻസാരി, ഫാസിൽ യു, മുഹമ്മദ്‌ കെ, നാസിൽ കെ, മുബഷിർ ടി കെ, അഹ്ദൽ യു, ഷാമിൽ കെ തുടങ്ങിയവർ നേതൃത്വം നൽകി. എസ്.വൈ.എസ്, എസ്.കെ എസ്.എസ്.എഫ്, എസ്‌.കെ.എസ്.ബി.വി പ്രവർത്തകർ, ദഫ്, ഫ്ലവർഷോ സംഘം, വിദ്യാർഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. മൗലിദ് സദസ്, അന്ന ദാനം, പായസ വിതരണം എന്നിവ നടന്നു.

വൈകീട്ട് കുട്ടികളുടെ വിവിധയിനം കലാ പരിപാടികൾക്ക് തുടക്കം കുറിച്ചു. മഗ്‌രിബിന് ശേഷം നടന്ന ഉദ്‌ഘാടന ചടങ്ങിൽ ഉസ്താദ് സഫ്‌വാൻ ഫൈസി പ്രാർത്ഥന നിർവഹിച്ചു. സ്വദർ മുഅല്ലിം അനീസ് ഫൈസി കിഴിശ്ശേരി അധ്യക്ഷനായി. എസ്‌.കെ.എസ്.എസ്.എഫ് ത്വലബ വിങ് കോഴിക്കോട് ജില്ലാ മുൻ കൺവീനറും മുൻ സ്വദർ മുഅല്ലിമുമായ ഉസ്താദ് ശഫീഖ് അസ്‌ലമി കടലുണ്ടി ഉദ്ഘാടനം നിർവഹിച്ചു. മദ്റസ സെക്രട്ടറി ഹുസൈൻ മാസ്റ്റർ കാരാട്ട് സ്വാഗതം പറഞ്ഞു.

പരിപാടിയിൽ ഉസ്താദുമാരായ അഫ്നാൻ യമാനി, ഹംദാൻ മുസ്‌ലിയാർ, മദ്റസ പ്രസിഡന്റ് അബ്ദുൽ കരീം, ട്രഷറർ ഇ.എ ജബ്ബാർ, ഇ അബ്ദുസ്സലാം തുടങ്ങിയവർ ആശംസ അറീയിച്ചു സംസാരിച്ചു.

2023 - 24 വർഷത്തെ എസ്.കെ.ഐ.എം.വി ബോർഡ് മദ്റസ പൊതു പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ വിജയിച്ചവർക്ക് ഉള്ള സർട്ടിഫിക്കറ്റും എസ്‌.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ കമ്മിറ്റി ഏർപ്പെടുത്തിയ മൊമെന്റോയും ചടങ്ങിൽ വിതരണം ചെയ്തു.
Previous Post Next Post
Italian Trulli
Italian Trulli