Trending

കൊടിയത്തൂർ കാരാട്ട് റോഡ് ഉയർത്തി ടാറിങ് പ്രവർത്തി പൂർത്തീകരിക്കുക.



കൊടിയത്തൂർ: നൂറുകണക്കിന് ആളുകൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെടുന്ന പ്രദേശവും യാത്ര ദുരിതം അനുഭവിക്കുന്നതുമായ കൊടിയത്തൂർ കാരാട്ട് റോഡ് ഉയർത്തി, ടാറിങ് പ്രവൃത്തി പൂർത്തീകരിക്കണമെന്ന് സിപിഐഎം തെയ്യത്തും കടവ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജാഫർ കെ.ടി യുടെ അധ്യക്ഷതയിൽ തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗം മന്ത്ര വിനോദ് ഉദ്ഘാടനം ചെയ്തു.

കെ.ടി ഹിദായത്തുള്ള രക്തസാക്ഷി പ്രമേയവും ഇർഷാദ് കൊളായി അനുശോചന പ്രമേയവും അവതരിപ്പിച്ചു. എപി മുജീബ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

നാസർ കൊളായി, ഗിരീഷ് കാരക്കുറ്റി, വി. വീരാൻകുട്ടി, അഖിൽ കണ്ണാം പറമ്പിൽ എന്നിവർ സംസാരിച്ചു. എ.പി മുജീബിനെ ബ്രാഞ്ച് സെക്രട്ടറിയായി സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli