Trending

ദേശിയ സെമിനാർ സംഘടിപ്പിച്ചു.



മുക്കം: ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളേജ് പി.ജി ആൻഡ് റിസർച്ച് ഡിപ്പാർട്മെന്റ് കേരള യൂനിവേഴ്സിറ്റി അറബിക് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് അറബ് സാഹിത്യവും പ്രവാചക ജീവചരിത്ര രചനയും എന്ന വിഷയത്തിൽ ഏകദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു.


കേരള യൂണിവേഴ്സിറ്റി അറബിക് വിഭാഗം തലവൻ ഡോ. നൗഷാദ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. അഷ്റഫ് അധ്യക്ഷനായി. മുനീർ ഹുദവി വിളയിൽ പ്രമേയ പ്രഭാഷണം നടത്തി. ലഖ്നൌ ദാറുൽ ഉലൂം നദ് വതുൽ ഉലമാ പ്രൊഫസർ ഡോ. അബ്ദുൽ നദീർ അഹ്മദ് നദ് വി മുഖ്യാതിഥിയായി.

ഡോ. ഇസ്മായിൽ കെ.കെ, ഡോ. കെ.എം അലാവുദ്ദീൻ, പ്രൊഫസർ അബ്ദുറസാഖ് പി.പി, ജൈസൽ പി.ടി, അബ്ദുസ്സലീം എം.പി.സംസാരിച്ചു. വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

കോളേജ് അറബിക് വിഭാഗം തലവൻ ഡോ. അബ്ദുലത്വീഫ് നദ് വി സ്വാഗതവും കോഡിനേറ്റർ ഡോ. മുജീബ് നെല്ലിക്കുത്ത് നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli