Trending

സലഫി സെക്കണ്ടറി മദ്രസയിൽ കാർഷിക പദ്ധതി തുടങ്ങി.



കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ദിൻ & സലഫി സെക്കണ്ടറി മദ്രസയിൽ ഈ വർഷത്തെ കാർഷിക പദ്ധതി ആരംഭിച്ചു. സലഫി നഴ്സറി സ്കൂൾ പരിസരത്താണ് പദ്ധതി നടപ്പാക്കിയത്. 


50 പൂവൻ വാഴക്കുന്നുകളും 10 കുള്ളൻ കമുങ്ങിൻ തൈകളും നട്ടു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.


വാഴകൃഷി നടീൽ കർമ്മത്തിന്റെ ഉദ്ഘാടനം മദ്റസ പ്രധാനാധ്യാപകൻ ബഷീർ മദനി കക്കാട് നിർഹിച്ചു. ചടങ്ങിൽ മദ്റസയിലെ കുട്ടികളോടൊപ്പം അധ്യാപകരായ മുഹമ്മദ് മാസ്റ്റർ, പിസി അബദുറഹിമാൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli