Trending

കൊടിയത്തൂർ കാരക്കുറ്റി പി ടി എം ഹൈസ്കൂൾ റോഡ് പ്രവർത്തി വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഹൈസ്കൂൾ റോഡ് ഉപരോധിച്ചു.



ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന കൊടിയത്തൂർ പി.ടി.എം ഹൈസ്കൂൾ, വാദി റഹ്മ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രധാനപ്പെട്ട റോഡായ കാരക്കുറ്റി പി.ടി.എം ഹൈസ്കൂൾ റോഡ് ഒന്നര വർഷത്തോളമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത് കാൽ നടയാത്രക്കാർക്ക് പോലും ദുഷ്കരമായിരിക്കുകയാണ്. ഒരു കിലോമീറ്ററിൽ ഏറെ ദൈർഘ്യമുള്ള റോഡിൽ
വെറും 50 മീറ്ററിൽ ടാറിങ് പ്രവർത്തി പൂർത്തീകരിക്കാൻ ചെറിയ ഫണ്ട് വെച്ച് ഗ്രാമ പഞ്ചായത്ത് തടിയൂരിയപ്പോൾ, കാരക്കുറ്റി മുതൽ ഹൈസ്കൂൾ വരെ പൂർണമായും ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ബ്ലോക്ക് ആക്കിയത്.

റോഡ് ഉപരോധിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു , ഗ്രാമ പഞ്ചായത്ത് മെമ്പർ വി ഷംലുലത്ത് എന്നിവർ സ്ഥലത്തെത്തി.

റോഡ് പണി വൈകുന്നതിൽ വാർഡ് മെമ്പർ സി പി ഐ എമ്മിനെതിരെ നടത്തിയ കള്ള പ്രചരണം ജനങ്ങൾ നടുറോട്ടിൽ ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് പ്രവർത്തി വൈകിയത് എന്ന് കരാറുകാരൻ നാട്ടുകാരോട് വിശദീകരിച്ചു. 

എന്നെ ഒരാളും പ്രവർത്തിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല എന്നും. എസ്റ്റിമേറ്റിൽ അധികം വരുന്ന തുക അനുവദിച്ചു കിട്ടുന്നതിൽ വന്ന കാലതാമസമാണ് കാരണമെന്ന് കോൺട്രാക്ടർ വാർഡ് മെമ്പറെ സാക്ഷി നിർത്തി ജനങ്ങളോട് വിശദീകരിച്ചു. വാർഡ് മെമ്പർ വി ഷംലൂലത്തിന്റെ കള്ളപ്രചരണം ഇതോടെ ജനമധ്യത്തിൽ തുറന്നു കാട്ടപ്പെട്ടു.

50 മീറ്റർ റോഡ് പ്രവർത്തി പൂർത്തീകരിക്കാനുള്ള ടാർ റോഡിൽ ഇറക്കുകയും ബാക്കിവരുന്ന പ്രവർത്തി പൂർത്തീകരിക്കാൻ ഹൈസ്കൂൾ മാനേജ്മെൻറ് , വാദി റഹ്മ മാനേജ്മെൻറ് എന്നിവരുമായി സംസാരിച്ചു തുടർനടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധം അവസാനിപ്പിച്ചത്.
Previous Post Next Post
Italian Trulli
Italian Trulli