Trending

കോഴിക്കോട് നിന്നുള്ള 'ക്ലാപ്സ് ലേൺ' എൻവിഡിയ പദ്ധതിയിൽ.



കോഴിക്കോട്: കോഴിക്കോട് ജില്ല ആസ്ഥാനമാക്കി മൂന്ന് വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനമാരംഭിച്ച 'ക്ലാപ്സ് ലേൺ' വിദ്യാഭ്യാസ ടെക്‌നോളജി സംരംഭത്തെ, സ്റ്റാർട്ടപ്പ് ഇൻസെപ്ഷൻ പദ്ധതിയിലേക്ക് തിരഞ്ഞെടുത്ത് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായ, അമേരിക്കൻ മൾട്ടി നാഷണൽ കമ്പനി കൂടിയായ 'എൻവിഡിയ'.


ക്ലാപ്സ് ലേൺ സ്ഥാപകരായ റിഷാദ്, ഫാസിൽ, മുഫ്‌സാർ, അംനാസ് എന്നിവർ.

ഈ നേട്ടം കൈവരിച്ചതോടെ നിർമ്മിത ബുദ്ധി (എ ഐ) യുടെ സാധ്യതകൾ കൂടുതലായി പ്രയോജനപ്പെടുത്താൻ കമ്പനിക്ക് സാധിക്കും. കൂടാതെ പുതിയ പ്രൊജെക്ടുകൾ വികസിപ്പിക്കാനുള്ള സോഫ്റ്റ്‌വെയർ സംവിധാനങ്ങളും, 'എൻവിഡിയ' യുടെ സ്റ്റാർട്ടപ്പ് പദ്ധതിയിൽ നിന്ന് സൗജന്യ സാങ്കേതിക സഹായങ്ങളും, ലോകോത്തര സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെടാനുള്ള സൗകര്യവും 'ക്ലാപ്സ് ലേണി'ന് ലഭിക്കും.

കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക് വ്യക്തിഗത അഭിരുചിക്കനുസരിച്ച് ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന രീതിയിൽ 'ക്ലാപ്സ് ലേൺ' ക്ലാസുകൾ നൽകി പഠിപ്പിക്കുകയാണ്. ഇന്ത്യക്കു പുറമെ യു.എ.ഇ, ഒമാൻ, ഖത്തർ, ന്യൂസിലാൻഡ്, കാനഡ തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാര്ഥികൾ 'ക്ലാപ്സ് ലേണി'ന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.

എം.എസ്.സി, ബി.എഡ്‌ പഠനങ്ങൾ പൂർത്തിയാക്കിയ ശേഷം 2020 ൽ റിഷാദ്, ഫാസിൽ, മുഫ്‌സാർ, അംനാസ് എന്നീ ചെറുപ്പക്കാർ ചേർന്ന് കുട്ടികൾക്ക് ഓൺലൈനായി ട്യൂഷൻ നൽകാനായി ആരംഭിച്ച കമ്പനിയാണ് ഇന്ന് ആഗോള അംഗീകാരത്തിൽ എത്തി നിൽക്കുന്നത്. 'ക്ലാപ്സ് ലേൺ' അവതരിപ്പിക്കാനൊരുങ്ങുന്ന നൂതമായ വിദ്യാഭ്യാസ ആശയങ്ങൾക്ക് കരുത്തേകുന്നതായിരിക്കും 'എൻവിഡിയ' യുടെ ഈ അംഗീകാരമെന്ന് ഇവർ പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli