Trending

സൗജന്യ ജല പരിശോധന ക്യാമ്പും ബോധവൽക്കരണവും സംഘടിപ്പിച്ചു.



കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റും പ്യൂരിറ്റി വാട്ടർ ക്ലിനിക്കും സംയുക്തമായി സൗജന്യ ജലപരിശോധന ക്യാമ്പും ബോധവൽക്കരണവും സംഘടിപ്പിച്ചു. 300 ൽ അധികം കിണറുകളിലെ ജലം പരിശോധന നടത്തി.

മുക്കം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ജീവൻ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷതവഹിച്ചു. കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് റഫീക്ക് മാളിക മുഖ്യ പ്രഭാഷണം നടത്തി.

വാർഡ് അംഗങ്ങളായ ടി.കെ അബൂബക്കർ മാസ്റ്റർ, ഷംലുലത്ത്, ഹെൽത്ത് ഇൻസ്പെക്ടർ സീ റിനില്‍, മണ്ഡലം പ്രസിഡണ്ട് പി പ്രേമൻ, പ്യൂരിറ്റി മാനേജിങ് ഡയറക്ടർ സിദ്ദീഖ്, ജോസഫ് പൈമ്പിള്ളി, ഇ.എൻ യൂസഫ്, അസ്ലം എന്നിവർ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി ടി.കെ അനീഫ സ്വാഗതവും ജോയിൻ സെക്രട്ടറി സി.പി മുഹമ്മദ് നന്ദിയും പറഞ്ഞു. ഉബൈദ് യൂണിവേഴ്സൽ, പി.പി ഫൈസൽ, കുട്ടിഹസൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli