Trending

ഇനി കൂൾ കൂളായിട്ടു പോകാം; സൺ കൺട്രോൾ ഫിലിം ഒട്ടിക്കൽ: നിരോധനം നീങ്ങിയതോടെ തിരക്കേറി.



കോഴിക്കോട്∙ മാനദണ്ഡം പാലിച്ചാണു സൺ കൺട്രോൾ ഫിലിമുകൾ ഒട്ടിക്കുന്നതെങ്കിൽ മോട്ടർ വാഹന വകുപ്പ് അധികൃതർക്ക് വാഹന ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികാരമില്ലെന്നു ഹൈക്കോടതി വിധി വന്നതോടെ വാഹനങ്ങളിൽ സൺ കൺട്രോൾ ഫിലിം ഒട്ടിക്കാൻ തിരക്കേറി.  ഫിലിമിന്റെ നിലവാരം അനുസരിച്ച് 2500 രൂപ മുതൽ 13,000 രൂപ വരെ ഇപ്പോൾ ഫിലിം ഒട്ടിക്കാൻ ചെലവു വരും.ഫിലിം ഒട്ടിക്കുന്നത് പകൽ ചൂട് പ്രതിരോധിക്കാൻ സഹായിക്കുമെന്നതാണു പലരെയും ഇതിനു പ്രേരിപ്പിക്കുന്നത്. രാത്രി എതിർവശത്തെ വാഹനത്തിന്റെ ലൈറ്റിന്റെ തീവ്രത കുറയ്ക്കാനും ചൂടു കാരണമുള്ള അലർജി ചെറുക്കാനും ഈ ഫിലിമുകളുടെ ഉപയോഗം സഹായകരമാണെന്ന് ഈ രംഗത്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും അവകാശപ്പെടുന്നു.സൺ ഗ്ലാസ് ഫിലിം ഉൽപാദിപ്പിക്കുന്ന കമ്പനികൾ തന്നെ വേണം ഇവ കാറുകളിൽ ഒട്ടിക്കേണ്ടതെന്ന നിയമവും നിലവിലുണ്ടായിരുന്നു. ഹൈക്കോടതിയിൽ മോട്ടർ വാഹനവകുപ്പ് ഈ വാദം വീണ്ടും ആവർത്തിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
Previous Post Next Post
Italian Trulli
Italian Trulli