Trending

"മുഹമ്മദ് നബിയും വിമർശകരും" പൊതു സമ്മേളനം നാളെ ചെറുവാടിയിൽ.



ചെറുവാടി: മുഹമ്മദ് നബി ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ്. എന്നാൽ അദ്ദേഹത്തെക്കുറിച്ചുള്ള വിമർശനങ്ങളും ചർച്ചകളും എക്കാലവും സജീവമാണ്. വിമർശനങ്ങളിൽ പലതിനും കാരണം ഇസ്‌ലാമിനെ കുറിച്ചും നബി(സ) യെ സംബന്ധിച്ചും ഉള്ള മിഥ്യാധാരണകളാണ്.

അതിനാൽ തന്നെ വിമർശനങ്ങളെ വിലയിരുത്തി യാഥാർത്ഥ്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്നത് വിശ്വാസികളുടെ ബാധ്യതയായി ജമാഅത്തെ ഇസ്‌ലാമിയും പോഷക സംഘടനകളും മനസ്സിലാക്കുന്നു. അതിൻ്റെ ഭാഗമായാണ് വെളിച്ചമാണ് തിരുദൂതർ എന്ന തലക്കെട്ടിൽ ഒരു കാമ്പയിൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നത്.

കാമ്പയിന്റെ ഭാഗമായി 2024 സെപ്തംബർ 28 ശനി വൈകുന്നേരം 7 മണിക്ക് ചെറുവാടി ആലുങ്ങൽ പാരമൗണ്ട് ഓഡിറ്റോറിയത്തിൽ 'മുഹമ്മദ് നബിയും വിമർശകരും' എന്ന തലക്കെട്ടിൽ പൊതു സമ്മേളനം സംഘടിപ്പിക്കുന്നു.

എസ്.ഐ.ഒ കൊടിയത്തൂർ ഏരിയാ പ്രസിഡണ്ട് ഷാമിൽ ഉമർ സ്വാഗതം പറയുന്ന പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി കൊടിയത്തൂർ ഏരിയാ പ്രസിഡന്റ് ഇ.എൻ അബ്ദുൽ റസാഖ് അധ്യക്ഷത വഹിക്കും.

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറിയും പ്രഭാഷകനുമായ ടി മുഹമ്മദ് വേളം പരിപാടിയിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കും.

മുൻ യുക്തിവാദിയും പ്രഭാഷകനുമായ പിഎം അയ്യൂബ് മൗലവി സമാപനഭാഷണം നിർവ്വഹിക്കും. ഇരുവരും സദസ്സിൻ്റെ സംശയങ്ങൾക്ക് മറുപടി നൽകും.

ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ഏരിയാ കൺവീനർ പി ശരീഫ ടീച്ചർ, ജമാഅത്തെ ഇസ്‌ലാമി ഏരിയാ സെക്രട്ടറി കാവിൽ ബഷീർ മാസ്റ്റർ, സോളിഡാരിറ്റി കൊടിയത്തൂർ ഏരിയാ പ്രസിഡൻ്റ് ഷാഹിദ് കെ.ഇ, സോളിഡാരിറ്റി ഏരിയാ സെക്രട്ടറി തസ്നീം ഇ, ജി.ഐ.ഒ കൊടിയത്തൂർ ഏരിയാ പ്രസിഡണ്ട് നഷ്‌വ ഫാസിൽ, എസ്.ഐ.ഒ ഏരിയാ സെക്രട്ടറി സലീജ് ഹസൻ എന്നിവർ പരിപാടിയിൽ സംബന്ധിക്കും.
Previous Post Next Post
Italian Trulli
Italian Trulli