Trending

പൂർവ്വികർ മനുഷ്യർക്കെന്നും അഭിമാനം: എം.എൻ കാരശ്ശേരി.



സുകൃതം സ്മരണികയുടെ കവർ ചിത്രം നിയാസ് ചോലയ്ക്ക് നൽകി എം.എൻ കാരശ്ശേരി പ്രകാശനം ചെയ്യുന്നു.

കാരശ്ശേരി: മനുഷ്യന് ഏറ്റവും അധികം അഭിമാനം നൽകുന്ന കാര്യം അവന്റെ പൈതൃകമാണെന്ന് എം.എൻ കാരശ്ശേരി പറഞ്ഞു. മുക്കം, കാരശ്ശേരി, കൊടിയത്തൂർ പ്രദേശത്ത് മൺമറഞ്ഞു പോയ 400ൽ അധികം ആളുകളെപ്പറ്റി തയ്യാറാക്കിയ സുകൃതം സ്മരണികയുടെ കവർ ചിത്രം പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ സമൂഹം കളവു പറയാതെ ജീവിക്കാൻ ഒക്കില്ലെന്ന് വിശ്വസിക്കു
ന്നവരായിട്ടുണ്ട്. ഇങ്ങനെയല്ലാതിരുന്ന, സത്യ ധർമ്മാദികൾ പുലർന്നിരുന്ന കാലം മുൻപുണ്ടായിരുന്നു. ഇന്ന് സത്യാനന്തര കാലമാണ്. 

ഈ സത്യാനന്തര കാലത്തിനു മുൻപ് ജീവിച്ചു മരിച്ചു പോയവരുടെ ജീവിതകഥ പുതിയ കാലത്തിന് വലിയ മാതൃകയും ശുദ്ധീകരണത്തിനുള്ള ഊർജ്ജവുമാകുമെന്ന് അദ്ദേഹം പറഞ്ഞു. കാരശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ നടന്നചടങ്ങിൽ നിയാസ് ചോല കോപ്പി ഏറ്റുവാങ്ങി. പി.കെ.സി മുഹമ്മദ് അധ്യക്ഷനായി.

ചടങ്ങിൽ ആമിന പാറക്കൽ, പി.ടി.സി മുഹമ്മദ്, ഗിരീഷ് കാരക്കുറ്റി, ഫ്രം കരീം, സി ഫസൽ ബാബു, മുഹമ്മദ് കക്കാട്, വഹാബ് കളിരിക്കൽ, രാജീവ് സ്മാർട്ട് എന്നിവരെ ആദരിച്ചു. കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ അബ്ദു റഹിമാൻ, സുബൈർ അത്തൂളി, എം.സി മുഹമ്മദ്, എ.പി മുരളിധരൻ, സിഗ് നി ദേവരാജ്, രാഹുൽ കൈമല, മജീദ് കൂളിമാട്, ജി അബ്ദുൽ അക്ബർ, ഹമീദ് കഴായിക്കൽ, ടി.കെ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli