Trending

കിഴക്കുംപാടം റോഡ് ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു.



കൂളിമാട്: വീതികൂട്ടി നവീകരിക്കുന്നതിന് ടെണ്ടർ നടപടിയായ കൂളിമാട് കിഴക്കും പാടം റോഡ് പൊതുമരാമത്ത് ഉദ്യോഗസ്ഥസംഘം സന്ദർശിച്ചു. നവീകരണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സന്ദർശനം. പുൽപറമ്പ് - കൂളിമാട് റോഡിൽ അമ്പലപ്പൊറ്റവരെ നേരത്തെ നവീകരിച്ചിരുന്നു.

നന്നെ വീതികുറഞ്ഞ ഇവിടെ ഗതാഗതക്കുരുക്കും തിരക്കും അപടകടവും പതിവാണ്. അതിനാൽ സ്ഥലം ഏറ്റെടുത്തു വീതി കൂട്ടിയുയർത്തി നവീകരിക്കണമെന്ന് നാട്ടുകാർ
നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു.

എളമരം, കൂളിമാട് പാലം ഗതാഗത
യോഗ്യമായതോടെ ഈ റൂട്ടിൽ തിരക്ക് പതിന്മടങ്ങായി വർധിച്ചു. വെള്ളപ്പൊക്കത്തിൽ മുങ്ങുന്ന കിഴക്കുംപാടം റോഡ് രണ്ട് മീറ്ററോളം ഉയരുന്നതോടെ ഏത് കാലാവസ്ഥയിലും ഇവിടെ ഗതാഗതം സാധ്യമാകും.

പി.ടി.എ റഹീം എം.എൽ.എ യുടെ ശ്രമഫലമായി നാലു കോടി രൂപയാണ് നവീകരണത്തിന് അനുവദിച്ചത്. പി.ഡബ്ലി.യു.ഡി അസിസ്റ്റൻ്റ് എഞ്ചിനിയർ അജ്മലിൻ്റെ നേതൃത്വത്തിൽ കരാറുകാരനുൾപ്പെടെയുള്ള സംഘത്തെ വാർഡ് മെംബർ കെ.എ റഫീഖ്, ഇ.കെ നസീർ, സി.എ അലി എന്നിവർ സ്വീകരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli