Trending

പൊട്ടിപ്പൊളിഞ്ഞ കാരക്കുറ്റി പി.ടി.എം ഹൈസ്കൂൾ റോഡ് പൂർണ്ണമായും ടാറിങ് പ്രവർത്തി പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കുക.



കൊടിയത്തൂർ: വാദി റഹ്മ, പി.ടി എം ഹൈസ്കൂൾ തുടങ്ങിയ വിദ്യാഭ്യാ സ്ഥാപനങ്ങളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെയും പ്രദേശവാസികളുടെയും ഏകാശ്രയമായ റോഡ് തീർത്തും പൊട്ടിപ്പൊളിഞ്ഞ്  കാൽനട യാത്രകാർ പോലും ദുഷ്കരമായിരിക്കുകയാണ്. ഗ്രാമ പഞ്ചായത്ത് വെറും 50 മീറ്റർ ടാർ ചെയ്യാൻ ഫണ്ട് വെച്ച് തടിയൂരാൻ ശ്രമിക്കുകയാണ് അത് തന്നെ തുടങ്ങിയിട്ടും മില്ല.

കൂടാതെ പുതിയതായി നിർമ്മിക്കാൻ പോവുന്ന റോഡിലെ പാലകുയി തോട് അതുപോലെ നിലനിർത്തി റോഡിന് ആവശ്യമായ ഫണ്ട് അനുവദിച്ച് ഗതാഗത യോഗ്യമാക്കണ മെന്നും സി.പി.ഐ.എം കാരക്കുറ്റി  ടൗൺ ബ്രാഞ്ച് സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു.

കണിയാത്ത് അഹമ്മദ് കുട്ടി ഹാജി പതാക ഉയർത്തി. സുൽഫിക്കറലി പി.പി യുടെ അധ്യക്ഷതയിൽ തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗം ഇ. രമേശ് ബാബു  ഉദ്ഘാടനം ചെയ്തു. എം.കെ സലാം  രക്തസാക്ഷി പ്രമേയവും കെ വേലായുധൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വിജു വിളക്കോട്  പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കെ.പി ചന്ദ്രൻ, ഗിരീഷ് കാരക്കുറ്റി എന്നിവർ സംസാരിച്ചു. 


ബ്രാഞ്ച് സെക്രട്ടറിയായി എം.കെ സലാമിനെ സമ്മേളനം  തെരഞ്ഞെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli