Trending

നാടിന് സദ്യയും സംഗീതവുമൊരുക്കി ആലുങ്ങൽ ആസ്കോ ക്ലബിൻ്റെ ഓണാഘോഷം.



ചെറുവാടി: ആലുങ്ങൽ ആസ്കോ കൂട്ടായ്മയുടെ പേരിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആസ്കോ പ്രസിഡണ്ട് ഷമീർ കള്ളിവളപ്പിൽ അധ്യക്ഷത വഹിച്ചു.

ആലുങ്ങൽ സ്വദേശിയും കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആലുങ്ങൽ സ്വദേശി സുനിതാ രാജനെ ആസ്കോ സെക്രട്ടറി ഗിരീഷ് ചാലിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായിരുന്നു.

ഒരു വർഷത്തെ വൈവിധ്യമാർന്ന പരിപാടികളുടെ പ്രവർത്തന റിപ്പോർട്ട് ആസ്കോ ട്രഷറർ കെജി അയ്യൂബ് അവതരിപ്പിച്ചു. പരിപാടിയിൽ വാർഡ് മെമ്പർ കെ.ജി സീനത്ത്, ബ്ലോക്ക് മെമ്പർ സുഹറ വെള്ളങ്ങോട്ട്, കെ.പി.യു അലി, അഡ്വ: സി.ടി അഹമ്മദ്കുട്ടി, കെജി അഷ്റഫ്, എ.കെ ഉണ്ണിക്കോയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അസ്ക്കോയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഫുട്ബോൾ കോച്ചിംഗ് സെൻ്ററിൽ പരിശീലനം നേടിയവരും വിവിധ സംസ്ഥാന അന്തർദേശീയ ടീമുകളിൽ സെലക്ഷൻ ലഭിച്ചവരുമായ കളിക്കാരെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ആദരിച്ചു. ആസ്ക്കോ ഫുട്ബോൾ ടീമിൻ്റെ ജഴിസിയുടെ പ്രകാശനം ആസ്കോ പ്രസിഡന്റ് ശമീർ കള്ളിവളപ്പിലും സെക്രട്ടരി ഗിരീഷ് ചാലിലും ഒരുമിച്ച് നിർവഹിച്ചു.

മുഹമ്മദ് എൻ.ഇ സ്വാഗതവും ശരീഫ് അക്കരപറമ്പിൽ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ഫാമിലി കൗൺസലിംഗ് ക്ലാസിന് ഹാദി ഓമശ്ശേരി നേതൃത്വം നൽകി. പ്രശസ്ത കലാകാരൻ അനിൽ ചുണ്ടെയിലിൻ്റെ കരവിരുതിൽ തീർത്ത പൂക്കളം പരിപാടിയിലെ പ്രധാന ആകർഷകമായിരുന്നു.

തുടർന്ന് പുതുതലമുറയും പഴയ തലമുറയും ഒന്നിച്ചു ചേർന്ന കൈകൊട്ടിക്കളി, കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ, ഗാനമേള, വടംവലി, എന്നിവ ഓണാഘോഷത്തിൻ്റെ ഭാഗമായി നടന്നു. ഒരു നാടിനെ മൊത്തം സ്നേഹം കൊണ്ട് വിരുന്നൂട്ടിയ ഓണസദ്യ പരിപാടിയുടെ മുഖ്യ ആകർഷകമായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ഓണ സദ്യയിൽ 1500 ലധികം പേർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli