Trending

വെറുപ്പിന്റെ കാലത്ത് സൗഹൃദത്തിന്റെ പുതു മാതൃകകൾ സൃഷ്ടിക്കുക- സുനിത രാജൻ.



ജമാഅത്തെ ഇസ്ലാമി കാരശ്ശേരി ഏരിയ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.


കാരശ്ശേരി: സൗഹൃദം അന്യം നിന്നു പോകുന്ന കാലത്ത് സഹോദര്യത്തിന്റെ പുതു മാതൃകകൾ രചിക്കുക. ജമാഅത്തെ ഇസ്‌ലാമി കാരശ്ശേരി ഏരിയ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ ഉദ്ഘാടന ഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരന്നു അവർ. ജമാഅത്തെ ഇസ്‌ലാമി കാരശ്ശേരി ഏരിയ പ്രസിഡന്റ്‌ എം അബ്ദുസ്സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു. വി.പി ശൗക്കത്തലി സൗഹൃദ സന്ദേശം നൽകി.

പരിപാടിയിൽ മുജീബ് മാസ്റ്റർ, വി.പി ശൗക്കത്തലി, സുനിത രാജൻ, മുരളീധരൻ മാഷ്, എൻ.കെ അബ്ദുറഹ്മാൻ, ജംഷിദ് ഒളകര, ശാന്ത ദേവി മുത്തേടത്ത്, ജി അബ്ദുൽ അക്ബർ, സലാം തേക്കുംകുറ്റി, റീന പ്രകാശ്, എം.സി സുബ്ഹാൻ ബാബു, മുഹമ്മദ്‌ കക്കാട്, ഷാഹിന ടീച്ചർ, രവീന്ദ്രൻ മാഷ്, കെ.സി അബ്ദുസമദ് മാസ്റ്റർ, ബാബു എള്ളങ്ങൽ, രാജു നെല്ലിക്കാപറമ്പ്, അബ്ദുൽ ഖാദർ, ഷഹീദ കീലത്ത് എന്നിവർ സംസാരിച്ചു.

കാരശ്ശേരി പഞ്ചായത്തിൽ പുതിയ സൗഹൃദ വേദിയുടെ രൂപീകരണവും യോഗത്തിൽ വച്ച് നടന്നു. രൂപീകരണത്തിന് പി.കെ ശംസുദ്ദീൻ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli