Trending

അധ്യാപനം കൂടുതൽ വ്യക്തി കേന്ദ്രീകൃതമാവണം: വിസ്ഡം യൂത്ത് ടേബിൾ ടോക്ക്.


വിസ്ഡം യൂത്ത് കൊടിയത്തൂർ മണ്ഡലം സമിതി 'മാറുന്ന വിദ്യാർത്ഥികളും, മാറേണ്ട അധ്യാപന രീതികളും' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ ഗ്രീൻ വാലി പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കുന്നു.


കൊടിയത്തൂർ: കുട്ടികളിലെ വ്യത്യസ്തതകളെ തിരിച്ചറിഞ്ഞ് അധ്യാപനം കൂടുതൽ വ്യക്തി കേന്ദ്രീകൃതം ആവേണ്ടതുണ്ടെന്ന് വിസ്ഡം യൂത്ത് കൊടിയത്തൂർ മണ്ഡലം സംഘടിപ്പിച്ച ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു.

പുതിയ തലമുറയിൽ വന്ന മാറ്റങ്ങളെ തിരിച്ചറിഞ്ഞ് കൊണ്ട് അധ്യാപന രീതികളിലും മാറ്റങ്ങൾ അനിവാര്യമാണെന്ന് സംഗമം വിലയിരുത്തി. സെപ്റ്റംബർ 29 ന് പെരിന്തൽമണ്ണയിൽ വച്ച് വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന കേരള ടീച്ചേഴ്സ് കോൺഫറൻസ്ന്റെ ഭാഗമായാണ് “മാറുന്ന വിദ്യാർഥികളും, മാറേണ്ട അധ്യാപനരീതികളും" എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചത്.

പരിപാടി ഗ്രീൻവാലി പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. 

ഡോ മുഹമ്മദ് ഷാഫി
(അസോ. പ്രൊഫസർ, സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, എൻ.ഐ.ടി കാലിക്കറ്റ്), എൻ അബ്ദുറഹ്മാൻ (റിട്ട. സീനിയർ ലെക്ചറർ, ഡയറ്റ് കോഴിക്കോട്), ജോളി ജോസഫ് മാസ്റ്റർ (പ്രസിഡന്റ്, കെ.പി.എസ്.ടി.എ മുക്കം സബ്ജില്ല), പി.സി മുജീബ്റഹ്മാൻ മാസ്റ്റർ (ജോയിന്റ് സെക്രട്ടറി, കെ.എസ്.ടി.എ മുക്കം സബ്ജില്ല), നിസാം മാസ്റ്റർ കാരശ്ശേരി (സെക്രട്ടറി, കെ.എസ്.ടി.യു മുക്കം സബ്ജില്ല), കെ.പി മുജീബ് റഹ്മാൻ മാസ്റ്റർ (സെക്രട്ടറി, കെ.എസ്.ടി.എം മുക്കം സബ്ജില്ല) എന്നിവർ പാനലിസ്റ്റുകൾ ആയി പങ്കെടുത്തു. 

പീസ് റേഡിയോ പ്രതിനിധി വി.ടി അബ്ദുസ്സലാം മോഡറേറ്ററായി. വിസ്ഡം യൂത്ത് ട്രഷറർ ഡോ മുബീൻ എം, ഭാരവാഹികളായ ഫാത്തിൻ മുഹമ്മദ് സി.പി, അസിൽ സി.വി, സുഹൈൽ എരഞ്ഞിമാവ്, സർജാസ് റഹ്മാൻ ബി, മൊയ്തീൻ പാറപ്പള്ളി, ഇർഷാദ് നെല്ലിക്കപറമ്പ് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli