Trending

ദീപ്ത നേത്രം, നേത്ര പരിശോധന ക്യാമ്പുമായി എൻ.എസ്.എസ് വളണ്ടിയർമാർ.



കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ എൻ.എസ്.എസ് സ്ഥാപക ദിന ആഘോഷ പരിപാടികളുടെ ഭഗമായി പൊതു ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി ദിപ്ത നേത്രം എന്ന പേരിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

മുക്കം അഹല്യ കണ്ണാശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി നദീറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മൊബൈൽ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും നിരന്തരമായ ഉപയോഗം വിദ്യാർഥികളിൽ നേത്രസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

നേത്ര സംബന്ധമായ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താനും ആവശ്യമായ ചികിത്സ തേടാനും ക്യാമ്പ് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഏറെ സഹായകമായി. പ്രിൻസിപ്പൽ ശ്രീ എം.എസ് ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ കെ ടി സലീം സ്വാഗതം പറഞ്ഞു.

അഹല്യ കണ്ണാശുപത്രി പിആർഒ അതുൽ കെ, അധ്യാപകരായ ശരീഫ് തിരുവോത്ത്, ഇർഷാദ് ഖാൻ, ഫഹദ് ചെറുവാടി, ലുഖ്മാൻ കെ.സി
വളണ്ടിയർമാരായ ദിലാല, 
മിൻഹാൽ, മിശാൽ, ലിയ, ഫാത്തിമ, ആയിഷ, തമന്ന തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli