Trending

ഇശ്രം കാർഡ് വിതരണം ചെയ്തു


മുക്കം
: കൊടിയത്തൂർ പഞ്ചായത്ത് എസ് .ടി.യു കമ്മിറ്റിയും സീതി സാഹിബ് കൾച്ചറൽ സെന്ററും സംയുക്തമായി നടത്തിയ തയ്യൽ തൊഴിലാളികൾക്കുള്ള ഇശ്രം കാർഡ് വിതരണം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് നിർവഹിച്ചു.

 ഉണ്ണിക്കമ്മു അധ്യക്ഷത വഹിച്ചു . യു.പി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ,
ആലിക്കുട്ടി എടക്കണ്ടി, റുഖിയ.കെ.പി ,നാസർ  ചക്കാലക്കൽ സംസാരിച്ചു. മണ്ഡലം എസ് .ടി.യു സെക്രട്ടറി അമ്പലക്കണ്ടി മുഹമ്മദ് ശരീഫ് സ്വാഗതവും അഹമ്മദ്‌കുട്ടി കുളങ്ങര നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli