Trending

മുസ്ലിം യൂത്ത് ലീഗ് സൗഹൃദ ഭോജനം


കൊടിയത്തൂർ : സാഹോദര്യം അന്നമൂട്ടിയ നാട്ടിൽ ഭക്ഷണത്തിൽ വിദ്വേഷങ്ങൾ വിതയ്ക്കാൻ ശ്രമിക്കുന്ന സംഘപരിവാര വർഗീയ അജണ്ടകളിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി പന്നിക്കോട് അങ്ങാടിൽ സൗഹൃദ ഭോജനം നടത്തി.

നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി മജീദ് പുതുക്കുടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ബാബു പൊലു കുന്നത്ത് മുഖ്യാതിതിയായിരുന്നു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അദ്ധ്യക്ഷനായി.

പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.കെ അഷ്റഫ് മുഖ്യ പ്രഭാഷണം നാത്തി. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി നൗഫൽ പുതുക്കുടി പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ഷാജി എരഞ്ഞിമാവ്, ടി.പി മൻസൂർ, നിഷാദ് ടി.കെ, സബീൽ പന്നിക്കോട പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡൻ്റ് നിയാസ് പന്നിക്കോട് സെക്രട്ടറി റമീസ് മുഹമ്മദ്, അജ്മൽ പന്നിക്കോട് തുടങ്ങിയവർ സംബന്ധിച്ചു.

പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.വി.നിയാസ് സ്വാഗതവും ട്രഷറർ മുനീർ കാരാളിപ്പറമ്പ് നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli