Trending

വഴിയോരക്കച്ചവടങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു


കൊടിയത്തൂർ:
കൊടിയത്തൂർ പഞ്ചായത്തിൽ വിവിധ സ്ഥലങ്ങിലുള്ള വഴിയോരക്കച്ചവടങ്ങളും വാഹനങ്ങളിൽ വച്ചുള്ള കച്ചവടങ്ങളും നിരോധിക്കണമെന്നാവശ്യപ്പട്ട് കൊടിയത്തൂർ പഞ്ചായത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം സമർപ്പിച്ചു.

_കോവിഡാനന്തരം ലൈസൻസെടുത്തും വാടക കൊടുത്തും നിയമാനുസരം കച്ചവടം ചെയ്യുന്ന  വ്യാപാരികൾ പിടിച്ചു നിൽക്കാൻ പ്രയാസപ്പെടുമ്പോഴാണ് യാതൊരു നിയന്ത്രണവുമില്ലാതെയുള്ള വഴിയോരക്കച്ചവടങ്ങൾ നടക്കുന്നത്. ഇത് നിയന്ത്രിച്ചില്ലെങ്കിൽ തുടർ സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ അറിയിച്ചു._

_കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ശരീഫ് അമ്പലക്കണ്ടി, സെക്രട്ടറി യൂസഫ് ഇ എൻ , ശരീഫ് പന്നിക്കോട്,മുജീബ് ചെറുവാടി, കരീം യു ചെറുവാടി, ആലിക്കുട്ടി ത്വഹൂർ , പിസി ഷഹീദ് , അനി കൊടിയത്തൂർ, സാനിദ് പന്നിക്കോട് എന്നിവർ പങ്കെടുത്തു._

Previous Post Next Post
Italian Trulli
Italian Trulli