Trending

ചരിത്രം വളച്ചൊടിക്കുന്നവര്‍ മനുഷ്യ കുലത്തിന്‍റെ ശത്രുക്കള്‍ - മന്ത്രി ദേവര്‍കോവില്‍


ചരിത്രം തിരുത്തിയെഴുതാന്‍ ആസൂത്രിത ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്

മുക്കം : രാജ്യത്തിന്റെ പരിപാവനമായ  ചരിത്രങ്ങൾ വളച്ചൊടിക്കുന്നവര്‍ മനുഷ്യ കുലത്തിന്‍റെ തന്നെ ശത്രുക്കളാണെന്ന് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.1921 ലെ മലബാര്‍ സമരത്തിന്‍റെ നൂറാം വാര്‍ഷികത്തിന്‍റെ ഭാഗമായി സ്വാതന്ത്ര സമരത്തിന്‍റെ സൃമൃതി കാലങ്ങള്‍ ശീര്‍ഷകത്തില്‍ എസ് വെെ എസ് മുക്കം സോണ്‍ കമ്മറ്റി ചെറുവാടിയില്‍ സംഘടിപ്പിച്ച സൃമൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചരിത്രംതിരുത്തിയെഴുതാന്‍ ആസൂത്രിത ശ്രമങ്ങളാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്.സ്വാതന്ത്ര സമരത്തില്‍ രക്ത സാക്ഷികളായവരെ മാറ്റി നിര്‍ത്തിക്കൊണ്ട് പുതിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ശ്രമമാണ് സംഘ്പരിവാര്‍ രാജ്യത്ത് ചെയ്തു.കൊണ്ടിരിക്കുന്നത്.ചരിത്രം ഭൂത വര്‍ത്തമാന കാലങ്ങളുടെ അവസാനിക്കാത്ത സന്ദേശമാണ്.മലബാര്‍ സമരത്തെ ഹിന്ദു - മുസ്ലിം കലാപമായി ചിത്രീകരിച്ച് വര്‍ഗ്ഗീയ വത്കരിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്.മലബാറിലെയും വിശേഷിച്ച് മലപ്പുറത്തെയും മത സൗഹാര്‍ദ്ദം രാജ്യത്തിന് തന്നെ മാതൃകയായി നമുക്ക് മുമ്പിലുള്ളത് മലബാര്‍ സമരം വര്‍ഗ്ഗീയ കലാപമായിരുന്നില്ല എന്നതിന്‍റെ ഉദാഹരണമാണ് .രാജ്യത്തെ സ്വാതന്ത്ര സമര പോരാട്ട ചരിത്രങ്ങളെ കലര്‍പ്പില്ലാതെ പഠിപ്പിക്കാനും അവതരിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെയുള്ള സര്‍ഗാത്മക പോരാട്ടമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



_സ്വാഗതസംഘം ചെയര്‍മാന്‍ കെ ടി അബ്ദുല്‍ ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.എസ് വെെ  എസ് ജില്ലാ ജനറൽ സെക്രട്ടറി കെ.അബ്ദുൽ കലാം മാവൂര്‍ വിഷയാവതരണം നടത്തി.ചെറുവാടി മഹല്ല് ഖാ ഡോ. എം അബ്ദുൽ അസീസ് ഫൈസി ചെറുവാടി,കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല,മാധ്യമപ്രവര്‍ത്തകന്‍ എ.പി മുരളീധരൻ മാസ്റ്റർ,ഡി വെെ എഫ് ഐ സംസ്ഥാന ജോ.സെക്രട്ടറി വി വസീഫ് ,യൂത്ത് ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി പി ജി മുഹമ്മദ്,കെ എസ് യു  ജില്ലാ ജനറല്‍ സെക്രട്ടറി  സനൂജ് കുരുവട്ടൂര്‍,കീലത്ത് മുഹമ്മദ് മാസ്റ്റര്‍ ,നാസര്‍ ചെറുവാടി കെ പി അബ്ദുറഹിമാന്‍ ,സലാം മുസ്ലിയാര്‍ പുന്നക്കല്‍ ,മജീദ് പൂത്തൊടി സംസാരിച്ചു._



_സ്മൃതി റാലിക്ക് സോണ്‍ നേതാക്കള്‍ നേതൃത്വം നല്‍കി.ശുഹദാക്കളുടെ ഖബര്‍ സിയാറത്തിന് ലുഖ്മാന്‍ സഖാഫി കൂടരഞ്ഞി നേതൃത്വം നല്‍കി.സുഹെെല്‍ ചെറുവാടി പടപ്പാട്ട് അവതരിപ്പിച്ചു.സ്വാഗതസംഘം കണ്‍വീനര്‍ അഹമ്മദ് ഖാസിം ചെറുവാടി സ്വാഗതവും സോണ്‍ സെക്രട്ടറി കെ പി അബ്ദുസലീം നന്ദിയും പറഞ്ഞു._k

Previous Post Next Post
Italian Trulli
Italian Trulli