Trending

കൊടിയത്തൂർ വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജിഗ്ര വാഴക്കാട് ചാമ്പ്യന്മാർ.


കൊടിയത്തൂർ : കൊടിയത്തൂർ കൂട്ടായ്മ സംഘടിപ്പിച്ച അഖില കേരള വെറ്ററൻസ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജിഗ്ര വാഴക്കാട് ടൈബേക്കറിലൂടെ ചാലഞ്ചേഴ്സ് വള്ളുമങ്ങാടിനെ (പാണ്ടിക്കാട്) പരാജയപ്പെടുത്തി.  പതിനാറ് ടീമുകൾ പങ്കെടുത്ത മത്സരം കോഴിക്കോട് ജില്ലാ സീനിയർ കോച്ച്  വാഹിദ് സാലി ഉദ്ഘാടനം ചെയ്തു.

ചെയർമാൻ സി.പി സൈഫുദ്ധീൻ അധ്യക്ഷത വഹിച്ചു.വാഹിദ് സാലിയെ കെ.ഡി.എഫ്.  ട്രെഷറർ എം.എ അസീസ് ആരിഫ് ആദരിച്ചു. 

ഗ്രാമപഞ്ചായത്ത് മെമ്പർ ശിഹാബ് മാട്ടുമുറി, എം.വി. എസ്.എഫ്.എ സെക്രട്ടറി നൗഷാദ് വണ്ടൂർ, കൺവീനർ സിദ്ധീഖ് മാനു, മുക്കം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ്‌ ഫസൽ ബാബു, അൻവർ പി.പി, എ.പി റിയാസ്, സി.വി ലുക്മാൻ, ഒ.പി ഹമീദ് മാസ്റ്റർ, നൗഷാദ് വടക്കും മുറി സംസാരിച്ചു.ട്രോഫി വിതരണം എ.എം ജസീർ, അബ്ദു റഹ്മാൻ എം നിർവ്വഹിച്ചു.

ശരീഫ്.കെ, അഫ്സൽ മാവൂർ, ഫൈസൽ.കെ, മുഹ്സിൻ.കെ, റഷീദ്.എം, സലീം.സി, ഷാഹിൽ കണ്ണാട്ടിൽ, അസീബ്.കെ, ഹകീം എം.കെ, എൻ.കെ ആബിദ്, മഹമൂദ് പന്നിക്കോട്, മൂസ പാഴൂർ, മോണിക്ക കൊടിയത്തൂർ, ഷമീർ പാഴൂർ, അനിൽ  കാരക്കുറ്റി, സി.വി.മൻസൂർ, ശിഹാബ് കെ.ടി, സി.ടി നൗഫൽ, മുജീബ്.സി,  റഹൂഫ് ടി.പി. നേതൃത്വം  നൽകി.
Previous Post Next Post
Italian Trulli
Italian Trulli