Trending

അസംഘടിത, അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസം. സൗജന്യ മെഡിക്കല്‍ ക്യാമ്പും ഇ-ശ്രം രജിസ്‌ട്രേഷനും സംഘടിപ്പിച്ചു.


പന്നിക്കോട് : തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ അതിഥി തൊഴിലാളികള്‍ക്കുവേണ്ടി സൗജന്യ മെഡിക്കല്‍ ക്യാമ്പും, അസംഘടിത തൊഴിലാളികള്‍ക്കായി ഇ-ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പും, കോഴിക്കോട് ട്രിനിറ്റി കണ്ണാശുപ്രതിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. 


കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി, സംസ്ഥാന തൊഴില്‍ വകുപ്പ്, ഇന്ത്യന്‍ തപാല്‍ വകുപ്പ്, ആരോഗ്യ വകുപ്പ്, ട്രിനിറ്റി കണ്ണാശുപത്രി കോഴിക്കോട്, പന്നിക്കോട് ഹിദായത്തു സ്വിബ്യാന്‍  സുന്നി സെക്കണ്ടറി മദ്രസ, സന്നദ്ധ സേവകര്‍ തുടങ്ങി എല്ലാവര്‍ക്കും ഹൃദ്യമായ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് 3, 8, 9 വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 
കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശംലൂലത്ത്, മെഡില്‍ ഓഫീസര്‍ ഡോ. മനുലാല്‍, ഗ്രാമ പഞ്ചായത്ത് അംഗം രിഹ്‌ല മജീദ്, ബാബു പൊലുകുന്നത്ത്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ശ്രീകുമാര്‍, ഉണ്ണികൃഷ്ണന്‍, നിധിന്‍, ലേബര്‍ ഓഫീസര്‍ കവിത തുടങ്ങിയവര്‍ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli