Trending

റാഗിങ്ങിന്റെ പേരിൽ മുക്കം ഐഎച്ച്ആർഡി കോളേജിൽ വിദ്യാർത്ഥി സംഘർഷം


മുക്കം : റാഗിങ്ങിന്‍റെ പേരില്‍ മുക്കം ഐ.എച്ച്‌.ആര്‍.ഡി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം.നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്.

കഴിഞ്ഞ വ്യാഴാഴ്ച മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്തുവെന്ന് പരാതി ഉണ്ടായിരുന്നു.ഇതുസംബന്ധിച്ച്‌ ഉടലെടുത്ത പ്രശ്നങ്ങളാണ് ഇന്ന് അക്രമത്തില്‍ കലാശിച്ചത്.വടി അടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post
Italian Trulli
Italian Trulli