തിരുവനന്തപുരം : കൊറോണ വൈറസിന്റെ വകഭേദം ഒമൈക്രോണ്‍ ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തും കനത്ത ജാഗ്രത നിർദ്ദേശം നൽകി. ജാഗ്രത പുലർത്താൻ വിമാനത്താവളങ്ങൾക്കു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിർദ്ദേശം നൽകി. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കൂടുതൽ നിരീക്ഷിക്കുന്നുണ്ട്.
യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, ബ്രസിൽ, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്വെ, സിങ്കപ്പൂർ, ഹോങ്കോങ്, ഇസ്രായേൽ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവർ ജാഗ്രത പുലർത്തണമെന്നാണ് കേന്ദ്രനിർദേശം.
Tags:
KERALA